ബ്ലോഗ്ഗരുകള്‍ ജാഗ്രതൈ !!!
ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യ്രമായി കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ടു ലോകത്തോടു സത്യങ്ങള്‍ വിളിച്ചു പറയാമെന്നതും ആരെയും എങ്ങനെയും വിമര്‍ശിക്കാം എന്നതുമായിരുന്നു. ഇനി അത് നടന്നേക്കില്ല. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പലയിടത്തും ഇതിനകം ബ്ലോഗര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും വന്നുകഴിഞ്ഞു. രാജ്യത്തിനെതിരെയും സര്‍ക്കാരിനെതിരെയും ആശയപ്രചരണം നടത്തിയതിന് പലരും അകത്തായതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ കേസിലും കോടതിവിധി ബ്ലോഗര്‍ക്ക് പ്രതികൂലമാണ്. ബ്ലോഗര്‍ കാണിച്ച പോക്രിത്തരത്തിന്റെ പേരില്‍, ജനം ചുമ്മാ ബ്ലോഗിരസിക്കട്ടെ എന്നു കരുതി, സൌജന്യസേവനം ലഭ്യമാക്കിയ സാക്ഷാല്‍ ഗൂഗിള്‍ വരെ കോടതി കയറേണ്ടതായും വന്നു. ടോക്സിക് റൈറ്റര്‍ എന്ന അപരനാമത്തില്‍ (ഇൌ ബ്ലോഗ് പണ്ടേ ഡിലീറ്റ് ചെയ്തു) ബ്ലോഗിലൂടെ ഒരാള്‍ എഴുതിക്കൂട്ടിയതൊക്കെയും തങ്ങളെ കരിവാരിത്തേക്കാനുള്ളതായിരുന്നു എന്നു കണ്ടെത്തിയ ഗ്രെമാക് ഇന്‍ഫ്രാസ്ട്ര്ക്ചര്‍ എന്ന കമ്പനി നല്‍കിയ പരാതിയിലാണു നടപടികള്‍.... ഇവിടെ തുടര്‍ന്ന് വായിക്കാം...
4 comments:
കേരളത്തിലാകട്ടെ സര്‍ക്കാര്‍, പാര്‍ട്ടി വിരുദ്ധ ചര്‍ച്ചകള്‍ ബ്ളോഗുകളില്‍ സജീവമാകുന്നതിനെ നിരീക്ഷിക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തോമസ് ഐസക് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന നീക്കങ്ങളെ തടയാന്‍ സംഘടിതമായ ഇടപെടല്‍ വേണമെന്നാണ് നയരേഖയില്‍ ഐസക് ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലുള്ള ബ്ളോഗുകള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ തന്നെ നിയന്ത്രണം വരുന്ന കാലം ദൂരത്തല്ലെന്നാണ് ഇത് നല്‍കുന്ന സൂചന.
നിയന്ത്രണങ്ങള്‍... ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാവതിരുന്നാല് നന്ന്
എന്റമ്മേ! ഞാനാ ടൈപ്പല്ലാ!
വിവരങ്ങള്‍ അറിയിച്ചതിനു നന്ദിയുണ്ട് കൂട്ടുകാരാ!
ഒളിച്ചിരുന്നു പറയുന്നതെന്തിന്? അന്തസ്സായി പരസ്യമായി പറഞ്ഞുകൂടെ? അങ്ങിനെ ഉള്ള കാര്യങ്ങളെ പറയാവൂ. മറ്റുള്ളവരെ ഒളിഞ്ഞിരുന്ന് അപമാനിക്കുന്ന പരിപാടിക്ക് ബ്ലോഗിനെ ഉപയഓഗിക്കുന്നവര്‍ ഈ മാധ്യമത്തിനു തന്നെ ദോഷം ചെയ്യുന്നവരാണ്
angineyenkilum ee anonikalude unmoolanam nadakkumenkil...
Post a Comment