ചൂടന്‍ ബ്ലോഗ് വാര്‍ത്തകള്‍
നിരവധി അനവധി വിഷയങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മലയാളം ബ്ലോഗില്‍ ഇക്കഴിഞ്ഞ 24 ആം തീയതി തൊടുപുഴ വച്ചു ഹരീഷിന്റെ ഉജ്ജ്വല ആഥിഥേയത്തില് അരങ്ങേറിയ ബ്ലോഗ് മീറ്റ് മലയാളികള്‍ മറന്നു കൊണ്ടിരിക്കുന്ന സൌഹൃദത്തിന്റെ പുതിയ മുഖം ദര്‍ശിക്കാന്‍ സാധിച്ചു. ടി- പരിപാടിയില്‍ പങ്കെടുതില്ലെങ്കില്‍ പോലും ഹരിഷിന്റെ ഈ ഓരോറ്റ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ ഹൃദയവും മനസ്സും കണ്ണും നിറഞ്ഞു. . അതില്‍ പങ്കെടുത്ത എല്ലാവര്ക്കും ഹരീഷിനും കുടുംബത്തിനും സര്‍വമംഗളങ്ങള് ഐശ്വര്യങ്ങളും ആശംസകളും നേരാം.
വേറെ പ്രധാന വിഷയം കാപ്പിലാന്‍ ചേട്ടന്‍ തന്റെ കവിത സമാഹാരം "നിഴല്‍ ചിത്രങ്ങള്‍" എന്ന പേരില്‍ അതെ ദിവസം തന്നെ പ്രകാശനം ചെയ്തു എന്നതാണ്. അദ്ദേഹത്തിനും കുടുംബത്തിനും നമുക്കെല്ലാവര്‍ക്കും ആശംസകള്‍ നേരം. ബ്ലോഗില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ അച്ചടി മാധ്യമത്തിലേക്ക് വന്നിട്ടില്ല എന്ന് നമ്മുക്കറിയാം. അദ്ദേഹത്തിന്റെ ഈ സംരംഭം ആദ്യ പത്തില്‍ എന്തായാലും ഉണ്ട്.
മാക്രി പിടുത്തം പട്ടി പിടുത്തം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇഞ്ചി പിടുത്തം എന്ന ആദ്യമായാണു കേള്‍ക്കുന്നത്. എന്തായാലും ഈ ഇഞ്ചിയേ പിടിക്കാന്‍ നോട്ടമിട്ടിരിക്കുന്നത് ബ്ലോഗിലെ സര്‍വഗുണ സമ്പന്നനായ ഒരു മരമാക്രി തന്നെയാണ് എന്നതാണതിശയം. മാക്രി ഇഞ്ചി പിടിച്ചാല്‍ മാക്രിയെ തല്ലിക്കൊല്ലുമെന്നും ചുട്ടു തിന്നുമെന്നും പലരും ഭീഷണിപ്പെടുതിയെന്കിലും ആ ഭീഷണിയിലോന്നും വഴങ്ങാതെ മരമാക്രി സധൈര്യം മുമ്പോട്ട് വന്നു കുറെ ഇന്ചിപുരണം വിളമ്പി . ഊര്‍ജം പകരാന്‍ പാലക്കാരന് ഒരു അച്ചായനും കൂടെയുള്ളാപ്പൊ മാക്രിക്ക് ആശ്വാസം. എന്തായാലും മാക്രിയുടെ ഈ പരിപടിയോട് പല ബ്ലോഗ്ഗെഴുതുകര്‍ക്കും അത്ര രുചിച്ചില്ല എന്ന് ഇവിടെ ഞെക്കിയാല്‍ മനസ്സിലാകും. . വെറും തമാശില്‍ ഒതുക്കാവുന്ന ഒരു കാര്യമേ മാക്രി ചെയ്തുള്ളുവെന്നാണ് എന്റെ നിഗമനം.
ബാക്കി നാളെ...... രണ്ടു വിപ്ലവ ഗാനം പാടട്ടെ....വേണുവിനാകാമെങ്കില് എനിക്കെന്താ..???????????????
8 comments:
കൊള്ളാം... തുടരട്ടെ!
തൊടുപുഴ ബ്ലോഗ് മീറ്റ് പലര്‍ക്കും പ്രചോദനം നല്‍കുന്നു എന്നറിയുന്നതില്‍ സന്തോഷം .
ഹരീഷിന്റെ തൊടുപുഴ മീറ്റ് വൻ വിജയം ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മറ്റ് ന്യൂസുകളൊക്കെ പിറകെ വരട്ടേ....
ഇന്നാ വിപ്ലവ ഗാനം...
..ബലി കുടീരങ്ങളെ... :)
നന്ദി..
തുടരൂ..ആശംസകള്‍...
ചൂടന്‍ വാര്‍ത്തകള്‍ വായിച്ചു.
ഇനിയും വാര്‍ത്തകള്‍ പോരട്ടെ.
ചൂടന്‍ വാര്‍ത്തകള്‍ ഒന്ന് തണുത്തപ്പഴാ വായിച്ചത്...
Post a Comment