Sunday, May 3, 2009

2. ഉമേഷ്‌ , പോങ്ങുമ്മൂടന്‍, ജി.മനു

താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും. അതുവരെ അവസരം ഉണ്ട്. അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും.

1.ആളാരെന്നു പറയുക
ചോദ്യം:ബ്ലോഗിന്‍റെ പേരില്‍ തന്നെ ഒരു സുഖമുണ്ട്. ഈ അടുത്ത കാലത്തായി നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി എന്ന നാടകത്തില്‍ അഭിനയിച്ചു. ചില പോസ്റ്റുകള്‍ വായിച്ചു തീരാന്‍ ഒന്ന് രണ്ടു ദിവസം എടുക്കും. ലോകത്തുള്ള സകലമാന വിവരങ്ങളും ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിക്കാം. ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ ഒരു ലേഖനം ഓഗസ്റ്റ്‌ 2008 ഇല്‍ ഒരു അച്ചടി മാധ്യമത്തില്‍ വന്നിട്ടുണ്ട്. ചിലരുടെ ബ്ലോഗ്‌ കഥകള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു ഗ്രന്ഥശാലയായി സൂക്ഷിച്ചിട്ടുണ്ട്. ഇനി പറയുക ആരാണെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ ഉമേഷ്‌। അഞ്ചു വര്‍ഷത്തോളമായി ബ്ലോഗില്‍ നിറഞ്ഞ സാന്നിധ്യം. സ്വദേശം പത്തനംതിട്ടയ്ക്കടുത്തുള്ള ഇലന്തൂരില്‍. ജോലി: കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുക (1991 മുതല്‍). ഇപ്പോള്‍ ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു-മൌണ്ടന്‍ വ്യൂ (കാലിഫോര്‍ണിയ)വില്‍. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ ഇവിടെ നിന്നും വായിക്കാം. ബ്ലോഗ്‌: ഗുരുകുലം . സംസ്കൃതത്തില്‍ വളരെ നല്ല പണ്ടിത്യമുള്ള ഇദ്ദേഹത്തിന്‍റെ ചില സരസ ശ്ലോകങ്ങള്‍ പല കമെന്റുകളിലൂടെയും പോസ്ടുകളിലൂടെയും നിങ്ങള്‍ വായിച്ചിരിക്കും. ചെസ്സുകളി, അക്ഷരശ്ലോകം, ഗണിതശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയില്‍ ഇദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വളരെ ഗംഭീരം. എഴുത്തിനോടൊപ്പം തന്നെ നല്ല വായനാശീലമുള്ള ഇദ്ദേഹത്തിന്‍റെ വായനാലിസ്റ്റ് ഇവിടെ കിട്ടും. ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ശരിക്കും ഒരു വിശ്വവിഞജാനകോശം തന്നെ

2.ആളാരെന്നു പറയുക
ചോദ്യം:ഇദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായിച്ചാല്‍ കരഞ്ഞുകൂവി നടക്കുന്നവന്‍ പോലും നാളെ ബു ഹ ഹ ഹ എന്ന് പറഞ്ഞും കൊണ്ട് നടക്കും. ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ സുവര്‍ണ കാലം 2008 എന്ന വര്‍ഷമാണ്‌. പേര് കണ്ടാല്‍ ആര്‍ക്കും ഒന്ന് തോണ്ടണമെന്നു തോന്നിപ്പോകും. വളരെ ലളിതമായ ശൈലിയാണ് ഇദ്ദേഹത്തിന്‍റെ രചനകളിലേക്ക്‌ വായനക്കാരേ ആകര്‍ഷിച്ചത്‌.. "?" ഈ ചിഹ്നം ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു പക്ഷെ ഇദ്ദേഹമവും. ഇനി പറയുക ആരെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമം പോങ്ങുമ്മൂടന്‍ , ശരിയായ പേര് ഹരി. സ്വദേശം പാല. കഥയെഴുത്തുകാരുടെയും കര്‍ഷകരുടെയും രാഷ്ട്രീയക്കാരുടെയും നാട്. ഇപ്പോള്‍ ഉശിരുള്ള ബ്ലോഗ്ഗരുടെ നാട് എന്നും അറിയപ്പെടും. കക്ഷിയെ കുറിച്ച് വിശദ വിവരം അദ്ദേഹത്തിന്റെ പേരില്‍ ഞെക്കിയാല്‍ തന്നെ കിട്ടും. "എഴുതുവാനുള്ള കലശലായ 'പൂതി' ഒന്നുകൊണ്ട്‌ മാത്രമാണ്‌ 'ബ്ളോഗര്‍' ആവുക എന്ന സാഹസത്തിന്‌ മുതിര്‍ന്നിരിക്കുന്നത്‌. അല്ലാതെ എഴുതുവാനുള്ള പ്രതിഭ ഉണ്ടായിട്ടോ, ദിനം പ്രതി ഓരോ പോസ്റ്റിട്ട്‌ നിങ്ങളെ കൊന്ന്‌ കൊലവിളിക്കുമെന്ന്‌ ശപഥമെടുത്തിട്ടോ ഒന്നുമല്ല." എന്ന് വളരെ നര്‍മ ഗംഭീരമായി സ്വയം വിശേഷിപ്പിച്ചിരിക്കുന്നു. എന്തായാലും കക്ഷിയുടെ ഓരോ പോസ്റ്റും ഒന്നിനെന്നു മെച്ചമാണെന്നു വായനക്കാരായ നിങ്ങള്‍ക്ക് എന്നേക്കാള്‍ അറിയാമല്ലോ. ബ്ലോഗുകള്‍: പോങ്ങുമ്മൂടന്‍ , ഡെയിലിക്കുറിപ്പുകള്‍ അഥവാ ഡയറിക്കുറിപ്പുകള്‍ , ഹരികഥ, ഓര്‍മ്മക്കൂട്ട്‌ . ബ്ലോഗനയും(പെണ്ണല്ല, മാതൃഭൂമി മാസികയിലെ ഒരു പംക്തി ) പോങ്ങുമൂടരും തമ്മിലുള്ള ചുറ്റിക്കളി ഇവിടെ വായിക്കാം

3. ആളാരെന്നു പറയുക
ചോദ്യം:ബ്ലോഗിലെ ഒരു താരമാണ് ഈ കക്ഷി. അച്ചടി മാധ്യമങ്ങളില്‍ പലതിലും കയറിപ്പറ്റിയിട്ടുണ്ട്. ഡല്‍ഹി ആയിരുന്നു പ്രധാന വിഹാര രംഗം. ബ്ലോഗില്‍ എഴുതുന്നതില്‍ പലതും സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെ. ഇദ്ദേഹത്തിന്‍റെ "പേരപ്പാ പടയപ്പാ" ബഹുകേമം. ഇനി പറയുക ആരാണെന്നു.

ഉത്തരം:ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ ജി.മനു. സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി. പതിനഞ്ചുവര്‍ഷത്തോളം ദില്ലിയില്‍ കം‌പ്യൂട്ടര്‍ പ്രോഗ്രാമിങ്ങും എഴുത്തുമായി ചിലവിട്ടു. ഇപ്പോള്‍ തിരുവനന്തപുരത്ത് എഫ്.എം റേഡിയോയില്‍. ബ്ലോഗുകള്‍ ബ്രിജ് വിഹാരം, ജീവിത രേഖകള്‍, കല്ല്‌ പെന്‍സില്‍, ജി. മനു ബ്ലോഗില്‍ നിരവധി കൂട്ടുകാരുള്ള ഇദ്ദേഹത്തിന്റെ രചന ശൈലി അതീവ രസകരമാണ്. വായിക്കാന്‍ തുടങ്ങിയാല്‍ അവസാനിപ്പിക്കാതെ കണ്ണെടുക്കാന്‍ തോന്നില്ല. ഗൃഹലക്ഷ്മി, വനിത, മനോരമ എന്നിവയില്‍ ഇദ്ദേഹത്തിന്റെ കഥകള്‍ അച്ചടിച്ചു വന്നിട്ടുണ്ട്. ഇത് കൂടാതെ ഗാനം എഴുതാനും കക്ഷി കേമന്‍. ഇദ്ദേഹത്തിന്റെ ഒരു ഗാനം ബഹുവ്രീഹി ലളിതഗാന ശൈലിയില്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഒരു അനുഭവ കഥ എഴുതിയതിനു ശേഷം കക്ഷി വേറെയൊന്നും എഴുതിക്കണ്ടിട്ടില്ല. പൂര്‍വാധികം ശക്തമായി തിരിച്ചുവരവ് നടത്തി പുതിയ അനുഭവങ്ങള്‍ പങ്കു വയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

11 comments:

Calvin H May 3, 2009 at 9:06 AM  

1 Umesh
2. pongumoodan
3. G.Manu

ബാജി ഓടംവേലി May 3, 2009 at 9:11 AM  
This comment has been removed by the author.
ബാജി ഓടംവേലി May 3, 2009 at 9:13 AM  

1.ഉമേഷ്
2.പൊങ്ങുമൂടന്‍
3.ബ്രിജ്ജ്‌വിഹാരം മനു

നരിക്കുന്നൻ May 3, 2009 at 11:35 AM  

മുന്നിലെ മാഷ് പറഞ്ഞപോലെ....!

വാഴക്കോടന്‍ ‍// vazhakodan May 3, 2009 at 1:38 PM  

1.ഉമേഷ്
2.പൊങ്ങുമൂടന്‍
3.ബ്രിജ്ജ്‌വിഹാരം മനു

ഇതില്‍ പോങ്ങുമൂടന്‍ വളരെ സുപരിചിതന്‍!

കൂട്ടുകാരന്‍ | Friend May 4, 2009 at 2:20 AM  

cALviN::കാല്‍‌വിന്‍ : 30 മാര്‍ക്ക്‌
ബാജി ഓടംവേലി : 30 മാര്‍ക്ക്‌
ഹരീഷ് തൊടുപുഴ : 20 മാര്‍ക്ക്‌
നരിക്കുന്നൻ : ഉത്തരം വ്യക്തമല്ല (മാര്‍ക്കില്ല )
വാഴക്കോടന്‍ ‍// vazhakodan : 30 മാര്‍ക്ക്‌
ദീപക് രാജ്|Deepak Raj : 30 മാര്‍ക്ക്‌

:):) അപ്പൊ വീണ്ടും നാളെ രാവിലെ 7.30 നു കാണാം

Umesh::ഉമേഷ് May 4, 2009 at 2:22 PM  
This comment has been removed by the author.
കൂട്ടുകാരന്‍ | Friend May 5, 2009 at 1:51 AM  

ഉമേഷ്‌ ചേട്ടന്റെ വെളിപ്പെടുത്തലിനെ തുടന്നു ആ ഭാഗം നീക്കുന്നു

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP